Latestകേരളം

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില. ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുവന്ന സ്വര്‍ണവില ഒറ്റയടിക്കാണ് 1000 രൂപ വര്‍ധിച്ച് 87560ല്‍ എത്തിയിരിക്കുന്നത്. പണിക്കൂലി ഉൾപ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം കൈയില്‍ കിട്ടണമെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപ നല്‍കണം. സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 77640 രൂപയായിരുന്നു. കൂടിയത് 86760 രൂപയും. അതായത്, 9120 രൂപയാണ് കഴിഞ്ഞ മാസം മാത്രം സ്വര്‍ണത്തിന് വില കൂടിയത്.