സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ എന്ന നിരക്കിലാണ് സ്വര്‍ണത്തിന് വിലയിടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46080 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5760 രൂപയും നല്‍കേണ്ടി വരും. ഇതോടെ ഫെബ്രുവരി മാസത്തില്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇന്ന് സ്വര്‍ണമെത്തി