സംസ്ഥാനത്തെ സ്വർണവിലയിൽവീണ്ടും ഇടിവ്.

സംസ്ഥാനത്തെ സ്വർണവിലയിൽവീണ്ടും ഇടിവ്. വെള്ളിയാഴ്ച്ച വർദ്ധിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ സ്വർണവിലയിൽ കുറവുണ്ടാകുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,675 രൂപയും ഒരു പവന് 53,400 രൂപയുമായി കുറഞ്ഞു. ഇന്നലെ ഒരു ഗ്രാമിന്  6,715 രൂപയും ഒരു പവന് 53,720 രൂപയുമായിരുന്നു സ്വർണത്തിന്റെ വില.