സ്വർണവിലയിൽ വീണ്ടും വർധന.

സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5660 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,280 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4698 രൂപയുമായി.

ഈ വർഷം ഏപ്രിൽ 5ന് സ്വർണവില ഗ്രാമിന് 95 രൂപ വർധിച്ച് 5625 രൂപയും പവന് 760 രൂപ വർധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. പിന്നാലെ മെയ് 5ന് സ്വർണവില സർവ്വകാല റെക്കാർഡ് ആയ 5720 രൂപ ( ഗ്രാമിന്) യിലും പവന് 45760 രൂപയിലും എത്തിയത്.