സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു.
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ വീതവും പവന് 360 രൂപ വീതവുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 54,520 രൂപയും നല്‍കേണ്ടി വരും. (Gold price drops gold rate july 19)
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 കടന്നതിന് ശേഷമാണ് ഇപ്പോള്‍ വില തിരിച്ചിറങ്ങുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒറ്റയടിയ്ക്ക് 720 രൂപ പവന് വര്‍ധിച്ച് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.