സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്.

കുതിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് പത്ത് രൂപ വീതമാണ് വിലയിടിഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6660 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്