സ്വര്‍ണവില വീണ്ടും 45,000ല്‍; 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000ല്‍ എത്തി. ഇന്ന് 200 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,000ല്‍ എത്തിയത്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 800 രൂപ ഇടിഞ്ഞ് 45,000ല്‍ താഴെ എത്തിയ സ്വര്‍ണവില വീണ്ടും 45,000ന് മുകളില്‍ എത്തി. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 45,000ല്‍ താഴെ എത്തിയ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്.