സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 7940 രൂപയ്ക്ക് വിറ്റിരുന്ന ഒരു ഗ്രാം സ്വര്‍ണം ഇന്ന് 7970 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.