സ്വര്‍ണ വിലയില്‍ വന്‍ ആശ്വാസം
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ ആശ്വാസം. ഇന്ന് 320 രൂപ കുറഞ്ഞതോടെ വില 65,000ത്തിലേക്ക് തിരിച്ചെത്തി. 65,840 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8230 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നതിന് പിന്നാലെയാണ് ഇന്നലെയും ഇന്നുമായി വില കുറയുന്നത് എന്നതും ശ്രദ്ധേയമാണ്.