സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മാറ്റം.
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മാറ്റം. ഉച്ചക്ക് 12.40ന് വില പവന് 1,160 രൂപ കുറക്കുകയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് രാവിലെ പവന് 440 രൂപ കൂടിയിരുന്നു. യു.എസും യു.കെയും ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ കുറവുണ്ടാക്കിയിരുന്നു. രാവിലെ ഔണ്‍സിന് 3,414 ഡോളര്‍ വരെ പോയ അന്താരാഷ്ട്ര സ്വര്‍ണ്ണവില ഇപ്പോള്‍ 3,330 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തും വില കുറച്ചത്