കുവൈറ്റിൽ വരുന്ന വ്യാഴാഴ്ച രാത്രിക്ക് ദൈർഘ്യമേറും, പകൽ കുറയും

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശീതകാല രാത്രിയും ഏറ്റവും കുറഞ്ഞ പകലും ഈ വ്യാഴാഴ്ച ആയിരിക്കും. ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെൻ്റെർ കുവൈറ്റ് ശീതകാല സംക്രമണത്തിന് സാക്ഷ്യം വഹിക്കുമെന്ന് അറിയിച്ചു.

ഈ വ്യാഴാഴ്ച രാത്രി 13 മണിക്കൂറും 44 മിനിറ്റും ദൈർഘ്യമുള്ളതായിരിക്കുമെന്ന് ഖാലിദ് അൽ-ജമാൻ പറഞ്ഞു. തെക്കൻ അർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായി വേനൽക്കാലവും അതിൻ്റെ വടക്കൻ പകുതിയിൽ ശീതകാലവും അടയാളപ്പെടുത്തുന്നതിനാലാണ് ഈ മാറ്റം. ഈ ദിവസം പ്രപഞ്ചത്തിന്‍റെ തെക്കുഭാഗത്തുള്ള ഉഷ്ണമേഖലാ പ്രദേശമായ കാപ്രിക്കോൺ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ സൂര്യൻ 90 ഡിഗ്രി വരെ ലംബമായിരിക്കും. ആ ദിവസം, കുവൈറ്റിൽ സൂര്യരശ്മികളുടെ പതനം ചരിഞ്ഞതായും അടുത്ത വ്യാഴാഴ്ച ക്രമാനുഗതമായി കുറഞ്ഞ് 37.14 ഡിഗ്രിയിലെത്തുകയും വളരെ നീണ്ട രാത്രിയും ചെറിയ പകലും ഒത്തുചേരുമെന്നും വ്യക്തമാക്കുന്നു.