Latestകേരളം

സ്വർണവില വീണ്ടും കുതിച്ച് ഉയരുന്നു.

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ച് ഉയരുകയാണ്. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഉയർച്ചയാണ് ഉണ്ടായത്. ഇന്ന് 320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ വർദ്ധിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഈ മാസം സ്വർണവിപണിയിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഇന്ന്  73,040 രൂപയാണ് ഒരു പവൻ്റെ വില. ഇതോടെ ഈ മാസത്തെ ഉയർന്ന നിരക്കിൽ തുടരുകയാണ് സ്വർണ വിപണി.