സംസ്ഥാനത്ത് സ്വര്‍ണവില കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ കുറഞ്ഞതാണെങ്കിൽ ഇന്ന് വില വർധിച്ചു. പവന് 200 രൂപ വീതം വർധിച്ച് 73,880 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ വീതം വർധിച്ച് 9,235 രൂപയായി.
സ്വർണ വില ജൂൺ 16ന് വർധിച്ചെങ്കിലും 17ന് കുറഞ്ഞിരുന്നു. പിന്നീട്, 18നും 19നും വർധിക്കുകയും ഇന്നലെ കുറയുകയും ചെയ്തു. ജൂൺ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂണ്‍ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില.
