സ്വർണവില ഇന്നും കുറഞ്ഞു
സ്വർണവില ഇന്നും കുറഞ്ഞു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയും കുറഞ്ഞു. ഇതോടെ പവന് 71,880 രൂപയും ഗ്രാമിന് 8,985 രൂപയുമായി. ഇന്നലെ 72560 രൂപയായിരുന്നു സ്വർണവില. ജൂൺ 19ന് 74120 രൂപയായിരുന്നു സ്വർണ വില. 20ന് 440 രൂപ കുറഞ്ഞ് 73,680 രൂപയായി. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞതല്ലാതെ ഇതുവരെ വർധന ഉണ്ടായിട്ടില്ല.
എട്ടുദിവസം കൊണ്ട് 2,240 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 280 രൂപയും കുറഞ്ഞു. ഈ മാസം 14നാണ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. 74,560 രൂപയായിരുന്നു അന്നത്തെ വില. ഇതിനുമുമ്പ് ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അയവ് വന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
