സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട് തന്നെ. കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന വിലയിടവ് ഇന്നും തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. 71,320 രൂപയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം 71440 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്.
