BusinessLatest

വീണ്ടും സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,840 രൂപയാണ്. ഒരു ഗ്രാമിന് 9,105 രൂപയാണ് വില. നാല് ദിവസം കൊണ്ട് 1,500 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ഇടിവ് സ്വര്‍ണവില കുറയ്ക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അതിന് വിപരീതമായി സ്വര്‍ണവില ഉയരുകയാണ് ചെയ്തത്.