Latestകേരളം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വമ്പൻ കുതിപ്പ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വമ്പൻ കുതിപ്പ്. മാസാരംഭമായ ഇന്നലെ പവന് 360 രൂപയാണ് കൂറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വൻ കുതിച്ചു ചാട്ടം. 1120 രൂപയാണ് ഇന്ന് മാത്രം ഒരു പവന് കൂടിയത്. ജൂലൈ 23നാണ് സ്വർണവില 75000 വും കടന്ന് സർവ്വകാല റെക്കോർഡിലെത്തിയിരുന്നത്. ഇന്ന് 74,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 9290 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് നൽകേണ്ടത്.