Latestകേരളം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഈ മാസം ആദ്യമായി സ്വർണ്‍വില 74000 ത്തിന് താഴെയെത്തി.വിപണിയില്‍ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73,880 രൂപയാണ്. നിലവില്‍ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 80,000 രൂപ നല്‍കേണ്ടി വരും.

റെക്കോർഡ് വിലയില്‍ എത്തിയ ശേഷം സ്വർണവില കുത്തനെ കുറയുകയാണ്. കഴിഞ്ഞ പത്ത് ദിവസമായി സ്വർണവില ഇടിയുന്നുണ്ട്. ഇത് വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9235 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7585 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5900 ആണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാള്‍മാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 122 രൂപയാണ്.