Latestകേരളം

സ്വര്‍ണവിലയില്‍ ഇന്ന് വൻ വർധന

സ്വര്‍ണവിലയില്‍ ഇന്ന് വൻ വർധന. പവന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 74,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 100 രൂപ വർധിച്ച്‌ 9,315 രൂപയായി. ഇതോടെ, സ്വർണ വില ഈ മാസം വീണ്ടും 75,000 തൊടുമെന്ന പ്രതീതിയാണ് വിപണിയിലുള്ളത്. ഇന്നലെ ഒരു പവന് 120 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ സ്വര്‍ണവിലയില്‍ ഓഗസ്റ്റ് 21നാണ് വര്‍ധനയുണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ വീണ്ടും കുറഞ്ഞു. ഇന്നാകട്ടെ വർധിക്കുകയും ചെയ്തു. ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില. ഏറ്റവും കുറഞ്ഞത് ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയും.