Latestകേരളം

സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു

സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന് വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി.കഴിഞ്ഞ പ്രവൃത്തി ദിവസങ്ങളിലും വിലയില്‍ മുന്നേറ്റമായിരുന്നു. ഇതിന്റെ തുടര്‍ച്ച സെപ്തംബറിലേക്കും കടക്കുന്നു എന്നാണ് മനസിലാകുന്നത്. വരും ദിവസങ്ങളിലും വില കൂടാനുള്ള സാധ്യതയാണ് കാണുന്നത്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 9705 രൂപയായി. ഈ സ്വര്‍ണം ഒരു പവന് 680 രൂപ വര്‍ധിച്ച്‌ 77640 രൂപയിലെത്തി. രാജ്യത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വെള്ളിയുടെ വിലയും കുതിക്കുകയാണ്. ഒരു ഗ്രാമിന് 2 രൂപ വര്‍ധിച്ച്‌ 130 രൂപയിലെത്തി. വെള്ളി വിലയിലെ റെക്കോര്‍ഡാണിത്.