Latestകേരളം

സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം

സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി.ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 10,130 രൂപയും പവന് 160 രൂപ വര്‍ധിച്ച്‌ 81,040 രൂപയിലുമെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 8,315 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 6,475 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,170 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ.