സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ വില താഴേക്ക്. കേരളത്തില്‍ സ്വര്‍ണ വില പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയിലെത്തി. രാജ്യാന്തര വിലയിലെ ഇടിവ് കേരളത്തിലുമുണ്ടായി.
ഒന്‍പതുമാസത്തിനുശേഷം ആദ്യമായാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ച്. കാല് ശതമാനം ഇളവാണ് ഫെഡ് ചെയര്മാന് ജെറോം പവല്‍ പ്രഖ്യാപിച്ചത്. ഇതോടെ 4.25 മുതല്‍ 4.50 ശതമാനം വരെയുള്ള പലിശ നിരക്ക് 4 മുതല്‍ 4.25 ശതമാനം വരെയായി കുറയും. തൊഴിലില്ലായ്മ നിരക്ക് കൂടിയതാണ് പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ പ്രധാനകാരണം
