Latestകേരളം

സ്വർണവിലയിൽ ഇന്നും ആശ്വാസം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിലായി വൻ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ച വിപണിയിൽ ഇന്നലെയും ഇന്നുമായി ആശ്വാസമാണ്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ വിപണിയിൽ ഇന്ന് 620 രൂപയാണ് കുറഞ്ഞത്. ഇതോടെ 85000 ത്തിനടുത്തെത്തിയ വിപണിയാണ് ഇപ്പോൾ 83,000ത്തിലേക്ക് മടങ്ങിയെത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണവില എത്തിയിരിക്കുന്നത്. 89,920 രൂപയാണ് ഇന്ന് ഒരു പവന് വിപണിയിലെ വില.