Latestകേരളം

കേരളത്തിൽ സ്വ‍ർണ വില സർവ്വകാല റെക്കോർഡിലെത്തി

ഇന്ന് കേരളത്തിൽ സ്വ‍ർണ വില സർവ്വകാല റെക്കോർഡിലെത്തി. ആരെയും ഞെട്ടിച്ചു കൊണ്ട് പവന് ആദ്യമായി 85,000 രൂപ കടന്ന് മുന്നേറുന്നു.ഇന്ന് 680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ വീണ്ടും സ്വർണവില 85,000 കടന്ന് സർവ്വകാല റെക്കോർഡിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. 85,360 രൂപയാണ് ഇന്ന് ഒരു പവന് വിപണിയിലെ വില.എക്കാലത്തെയും വിലക്കയറ്റത്തിലേക്ക് സ്വർണം കുതിച്ചതോടെ അത് സാധാരണക്കാർക്കും ആഭരണപ്രിയർക്കും നെഞ്ചുലക്കുന്ന വാർത്തയായി. നവരാത്രി ആഘോഷങ്ങളിൽ എത്തിനിൽക്കവേയാണ് ഈ റെക്കോർഡ് കുതിപ്പിലേക്ക് സ്വർണ വില ഉയർന്നത്.