Latestകേരളം

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; സർവകാല റെക്കോർഡിൽ

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്.

ഇന്നലെ പവന് 2,400 രൂപ വർധിച്ചതോടെ സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില നിലവിൽ 10,1880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 12,735 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 10,470 രൂപയുമാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും റെക്കോർഡിലാണ്. വെള്ളി ഗ്രാമിന് 228 രൂപയായി.