തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വകാല റെക്കോഡ് തിരുത്തി സ്വര്‍ണ വില

തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വകാല റെക്കോഡ് തിരുത്തി സ്വര്‍ണം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56000 എന്ന നിരക്കിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഇന്ന് കൂടി. ഒരു ഗ്രാം സ്വര്‍ണം 7000 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്