സ്വര്‍ണ വില കുറഞ്ഞു.
സ്വര്‍ണ വില കുറഞ്ഞു. ബുധനാഴ്ച പവന് 320 രൂപയുടെ കുറവോടെ 56,360 രൂപയിലാണ് കേരളത്തില്‍ സ്വര്‍ണം വ്യാപാരം ചെയ്യുന്നത്. ഗ്രാമിന് 40 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,045 രൂപയാണ് ഇന്നത്തെ വില. യുഎസില്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ ഇടിവ് മുതലാക്കുകയാണ് കേരളത്തിലെ സ്വര്‍ണ വില.
സ്വര്‍ണ വില കുറഞ്ഞതോടെ ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ചെലവാക്കേണ്ട വിലയിലും കുറവ് വന്നിട്ടുണ്ട്. 10 ശതമാനം പണിക്കൂലുയുള്ള ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് കേരളത്തില്‍ ഏകദേശം 63,855 രൂപയോളം ചെലവാക്കണം. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്തുള്ള വിലയാണിത്