സ്വർണ വിലയിൽ ഇടിവ്
കനത്ത ഇടിവ് നേരിട്ട് സ്വർണ വില. വ്യാഴാഴ്ച പവന്റെ വില 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഇതോടെ രണ്ടാഴ്ചക്കിടെ സ്വർണ വിലയിലുണ്ടായ ഇടിവ് 3,600 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 110 രൂപ കുറഞ്ഞ് 6,935 രൂപയിലുമെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 609 രൂപ കുറഞ്ഞ് 73,873 നിലവാരത്തിലെത്തി.