സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് 600 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ 120 രൂപയുടെ നേരിയ വർദ്ധനവും രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി. ഇന്ന് 57,640 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7215 രൂപയാണ് നൽകേണ്ടത്.