സ്വര്‍ണവില കുറഞ്ഞു

ആഭരണപ്രിയർക്ക് നേരിയ ആശ്വാസം സമ്മാനിച്ച് കേരളത്തിൽ സ്വർണവില കുറഞ്ഞു.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. പവന് 360 രൂപയാണ് കുറഞ്ഞത്.

45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7215 രൂപയില്‍ എത്തി. മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കൂടിയ ശേഷമാണ് ഈ വിലയിറക്കം.