Latestകേരളം

സ്വർണവിലയില്‍ ഇന്ന് ഇടിവ്

സ്വർണവിലയില്‍ ഇന്ന് ഇടിവ്. 3,680 രൂപ കുറഞ്ഞതോടെ പവന് ഇന്നത്തെ വില 1,13,240 രൂപ ആയി. 460 രൂപ ഗ്രമിന് കുറഞ്ഞതോടെ 14,155 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വർണവില മാറിമറിഞ്ഞ് നില്‍ക്കുകയാണ്. ഇന്നും അതേ കാഴ്ച്ച ആണ് കാണാൻ കഴിയുന്നത്.ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 117720 രൂപയും ഉച്ചയ്ക്ക് ശേഷം 1,16,920 രൂപ നിരക്കിലുമായിരുന്നു വ്യാപാരം നടന്നത്. ആ സ്വർമത്തിനാണ് ഇന്ന് ആയതോടെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉച്ചയാകുമ്പോള്‍ സ്ഥിതി മാറാനും സാധ്യതയുണ്ട്.

ജനുവരി 29നാണ് സ്വർണവിലയിലെ റെക്കോർഡ് രേഖപ്പെടുത്തിയത്. സ്വർണത്തെ വലിയ ഒരു നിക്ഷേപമായിട്ടാണ് ആളുകള്‍ കാണുന്നത്. ജനുവരി കണ്ടത് സ്വർണവിലയുടെ വൻ കുതിപ്പാണെങ്കില്‍ ഫെബ്രുവരിയില്‍ അതിനൊരു കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള സമ്പദ്‍വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുന്നത് സ്വർണത്തിന്റെ വിലയെ ബാധിക്കാറുണ്ട്.