Latestകേരളം

സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ വൻ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ വൻ വർദ്ധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിപണിയില്‍ ഇന്ന് പവന് 1,680 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.ഇതോടെ ഒരു പവൻ (22 കാരറ്റ്) സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,14,760 രൂപയായി ഉയർന്നു.

സ്വർണ്ണവില കുതിച്ചുയരുമ്പോഴും വെള്ളി വിപണിയില്‍ നേരിയ ആശ്വാസമുണ്ട്. വെള്ളി വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 270 രൂപയായും, ഒരു കിലോ വെള്ളിയുടെ വില 2,70,000 രൂപയായുമാണ് കുറഞ്ഞത്.