Latestകേരളം

സ്വര്‍ണവില കുത്തനെ കുറഞ്ഞു

സ്വര്‍ണവില കുത്തനെ കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണവില 1400 രൂപ കുറഞ്ഞു. വിപണിയില്‍ അസ്ഥിരതയാണ് കാണുന്നത്.ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി 1160 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. എന്നാല്‍ ഇന്ന് 1400 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 88360 രൂപയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. അതായത്, 1800 രൂപ കൂടി കുറഞ്ഞാല്‍ ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം വീണ്ടുമെത്തും.