Latestകേരളം

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്.സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14820 രൂപയാണ്. ഒരു പവന് 118560 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയായി. പത്ത് ഗ്രാമിന് 2800 രൂപയാണ് നല്‍കേണ്ടത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5092 ഡോളറിലേക്ക് ഇടിഞ്ഞു.