സ്വർണ വില കുറഞ്ഞു
സ്വർണ വില കുറഞ്ഞു.സംസ്ഥാനത്ത് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.ഇന്നലെ രണ്ടുതവണയാണ് വിലയില്‍ മാറ്റമുണ്ടായത്. രാവിലെ പവന് 880 രൂപ കൂടി 1,16,320 രൂപയായെങ്കിലും ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,15,920 രൂപയിലേക്ക് താഴ്ന്നിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 205 രൂപയും പവന് 1640 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14,430 രൂപയും പവന് 1,15,440 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു 16ന് രേഖപ്പെടുത്തിയത്.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം സംസ്ഥാനത്ത് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14460 രൂപയും പവന് 1,15,680 രൂപയുമായി.
