എന്റെ പൊന്നെ…. വീണ്ടും കുറഞ്ഞ് സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ്. ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്.ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,13,400 രൂപയാണ്. ഇതോടെ ഇന്നലത്തെ വിലയില്‍ നിന്ന് 1 പവൻ സ്വർണത്തിന് 2040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വർണത്തിന് 1,15, 440 രൂപയായിരുന്നു വില. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ വില 1,15,680 രൂപയായിരുന്നു.
