Latestകേരളം

സ്വർണത്തിൻ്റെ വില കുത്തനെ കുതിക്കുന്നു

കണ്ണൂർ: സ്വർണത്തിൻ്റെ വില രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് കുത്തനെ കുതിക്കുന്നു.സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 295 രൂപ വർധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 15,140 രൂപയിലെത്തി. 2360 രൂപ വർധിച്ച് 1,21,120 രൂപയാണ് പവൻ‌ വില.

ഇതാദ്യമായാണ് ഗ്രാം 15,000 രൂപയും പവൻ‌ 1.20 ലക്ഷം രൂപയും ഭേദിക്കുന്നത്.രാജ്യാന്തര വിപണിയുടെ നിലവിലെ ട്രെൻഡ് പ്രകാരം സ്വർണ വില കൂടുതൽ ഉയരാൻ സാധ്യതയുണ്ട്.