കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു
കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. തിങ്കളാഴ്ച രണ്ടു തവണ കുറയുകയും രണ്ടു തവണ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്.ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 9840 രൂപ ഒരു പവന് കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടു തവണയായി 4400 രൂപ വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ 1040 രൂപ കുറയുകയാണ് ചെയ്തത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 13910 രൂപയായി. പവന് 111280 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 11430 രൂപ, 14 കാരറ്റ് ഗ്രാമിന് 8900 രൂപ, 9 കാരറ്റ് ഗ്രാമിന് 5740 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഗ്രാമിന് 280 രൂപയായി കുറഞ്ഞു.
