Latestകേരളം

സ്വര്‍ണവിലയില്‍ മുന്നേറ്റം

കേരളത്തില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്നലെ വലിയ തോതില്‍ ഇടിഞ്ഞ പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്.ഇന്ന് 880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ 4000 മുതല്‍ 4100 വരെയുള്ള ഡോളറിന് ഇടയിലാണ് വ്യാപാരം. ഇവിടെ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടുന്നതിന് അനുസരിച്ചാണ് കേരളത്തിലും വില മാറ്റം സംഭവിക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ പ്രഖ്യാപനത്തില്‍ വ്യത്യസ്ത അഭിപ്രായം വന്നതാണ് സ്വര്‍ണത്തിലും വില മാറ്റത്തിന് ഇടയാക്കുന്നത്.