ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഇന്ന് നിര്‍ണായകം, ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും
കൊല്ലം:ശബരിമല സ്വർണക്കൊള്ളയിൽ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തന്ത്രി കണ്ഠര് രാജീവര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ വാദം
