സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്
സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് ഇന്ന് 73280 രൂപയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9210 രൂപയായിരുന്ന ഗ്രാമിൻ വില ഇന്ന് 9160 രൂപയായി.
