സ്വർണ വില കുതിക്കുന്നു
ഇന്ന് വീണ്ടും സ്വർണ വില കുതിക്കുന്നു. ഇന്ത്യൻ വിപണിയില്‍ ഇന്നലെ സ്വർണ വിലയില്‍ ഇടിവുണ്ടായെങ്കിലും ഇന്ന് ഇരട്ടിയായി കുതിക്കുകയാണ്.ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ഇന്ന് രാജ്യാന്തര സ്വർണ വിലയിലും ശക്തമായ കുതിപ്പുണ്ടായിട്ടുണ്ട്.ഇന്നിതാ വീണ്ടും കുതിപ്പ് തുടരുകയാണ് പൊന്ന്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് ഒരു പവന് 93,800 എന്ന നിലയിലാണ് ഇപ്പൊ സ്വർണം. ഇന്നലെ ഒരു പവന് 93,160 രൂപയായിരുന്നു വില. ഇതിലാണ് വർധനവുണ്ടായിരിക്കുന്നത്.
