സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്
സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പവന് വില 95000 പിന്നിട്ടു. ഇന്നലെ 520 രൂപയാണ് ഒരു പവന് കൂടിയത് എങ്കില്‍ ഇന്ന് ഒറ്റയടിക്ക് 1000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.സ്വര്‍ണത്തിന്റെ വില ഇന്ന് 11900 ആയി. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 94200 രൂപയായിരുന്നത് ഇന്ന് 95200 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമിന് 9,785 രൂപയായും പവന് 78,280 രൂപയായും ആണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വില 4,219.23 ഡോളറായി ഉയര്‍ന്നു. 62.91 ഡോളറാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്
