ലക്ഷം തൊട്ട് സ്വര്‍ണവില, ഒറ്റയടിക്ക് കൂടിയത് 1760 രൂപ
സ്വർണ വില ഒരു ലക്ഷം രൂപ കടന്നു. ഏറ്റവും പുതിയ വിലവിവരം പുറത്തുവരുമ്ബോള്‍ ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയായി.ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപ നല്‍കണം. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം കൂടിയത് 1760 രൂപയാണ്. സ്വർണ വിലയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു മുന്നേറ്റമുണ്ടാകുന്നത്. രാജ്യാന്തര വിലയിലെ റെക്കാർഡിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില വർദ്ധിച്ചത്. ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു പവൻ സ്വർണം വാങ്ങുമ്ബോള്‍ വലിയ വില നല്‍കേണ്ടിവരും
