Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടന്നു

കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1160 രൂപ വര്‍ധിച്ചതിനെ തുടർന്നാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം തൊട്ടത്. 1,00,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 145 രൂപയാണ് വര്‍ധിച്ചത്. 12,595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.