സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്; പവന് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. പവന് 400 രൂപയാണ് കുറഞ്ഞത്. അതേസമയം, ഒരു വിഭാഗത്തിന് പവന് 376 രൂപയാണ് കുറഞ്ഞിരിക്കുന്നത്.ഇന്നലെ വര്‍ധനയാണ് കാണിച്ചിരുന്നത്. പവന് 320 രൂപയാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. പിന്നീട് ഉച്ചക്ക് ശേഷവും വില കൂടി.
പവന് 480 രൂപയുടെ വര്‍ധനയാണ് ഉച്ചക്ക് ശേഷമുണ്ടായത്.
തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്നലെ വിലയില്‍ വര്‍ധനയുണ്ടായത്. ബുധനാഴ്ച പവന് 720 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 90 രൂപയുടെ കുറവുമുണ്ടായി. 89,080 ആയിരുന്നു പവന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊട്ടു മുന്പിലെ ദിവസം (നവംബര്‍ 4) പവന് 520 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225യും പവന് 520 രൂപ കുറഞ്ഞ് 89,800 ഉം ആയിരുന്നു വില.
തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ ശേഷമാണ് സ്വര്‍ണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു വില. ഞായറാഴ്ചയും ഇതേ വില തന്നെയായിരുന്നു.
വെള്ളിയാഴ്ച രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയും കൂടിയിരുന്നു. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരുന്നു വില. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വര്‍ധിച്ചു.
