രാവിലെ സ്വര്‍ണവില കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില താഴ്ന്നു
രാവിലെ സ്വര്‍ണവില കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില താഴ്ന്നു. ആഭരണം വാങ്ങാന്‍ തീരുമാനിച്ചവര്‍ക്ക് ഇത് വലിയ ആശ്വാസമാകും.കേരളത്തില്‍ ബുധനാഴ്ച പവന്‍ വില 880 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് രാവിലെ 120 രൂപ കുറയുകയാണ് ചെയ്തത്. ഉച്ചയ്ക്ക് ശേഷം വീണ്ടും 320 രൂപ കൂടി കുറഞ്ഞു. അതായത് ഇന്ന് മാത്രം 440 രൂപ കുറഞ്ഞു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സ്വര്‍ണവില വരും ദിവസങ്ങളിലും കുറഞ്ഞേക്കും. എങ്കിലും വിലയില്‍ ചാഞ്ചാട്ടത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 91120 രൂപയാണ് വില. 22 കാരറ്റ് ഗ്രാമിന് 11390 രൂപയായി കുറഞ്ഞു. 18 കാരറ്റ് ഗ്രാം വില 9370 രൂപയും പവന്‍ വില 74960 രൂപയുമാണ്. 14 കാരറ്റ് ഗ്രാം വില 7300 രൂപയും പവന്‍ വില 58400 രൂപയുമാണ്. 9 കാരറ്റ് ഗ്രാം വില 4710 രൂപയും പവന്‍ വില 37680 രൂപയുമാണ്. രാജ്യാന്തര വിപണിയിലും വിലയില്‍ ചാഞ്ചാട്ടം തുടരുന്നു.
