Latestകേരളം

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞതിന് ശേഷമാണ് വിലയില്‍ ഇന്ന് കുതിപ്പുണ്ടായിരിക്കുന്നത്.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്.

ഇതോടെ ഇന്നലെ 11710 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11775 ആയി ഉയര്‍ന്നു. പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 93680 രൂപയായ പവന്‍ പൊന്നിന്റെ വില 94200 ആയി മാറി. ഈ മാസത്തെ ഉയര്‍ന്ന നിരക്കുകളിലൊന്നാണിത്. നവംബര്‍ 13 ന്് രേഖപ്പെടുത്തിയ 94320 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

അതേസമയം ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്നത്തൈ വിലയ്ക്ക് 1 ലക്ഷം രൂപ ചെലവാകും. പവന്‍ വിലയായ 94200 രൂപയ്ക്ക് പുറമെ 3% പണിക്കൂലി (കുറഞ്ഞത്), ജിഎസ്ടി, ഹാള്‍മാര്‍ക്ക് നിരക്ക് എന്നിവയെല്ലാം കണക്കിലെടുക്കുമ്ബോള്‍ ചുരുങ്ങിയത് 6000 രൂപ കൂടി ഉപഭോക്താക്കള്‍ കൊടുക്കേണ്ടി വരും. വിവാഹാവശ്യങ്ങള്‍ക്ക് ആഭരമാണ് വാങ്ങിക്കുക എന്നതിനാല്‍ തന്നെ വിലയിലെ വര്‍ധനവ് തിരിച്ചടിയാണ്