സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ 480 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 102,280 രൂപയാണ്.ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാർക്കിങ് ചാർജും ചേർത്താല്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാല്‍ ലക്ഷത്തിന് അടുത്ത് നല്‍കണം.
ഇന്നലെ പവന്റെ വില 440 രൂപ വർദ്ധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. 2026 തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര സoഘർഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്ക വെനസ്വലയില്‍
