കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് രണ്ടാംതവണയും കൂടി
സ്വർണവിലയില്‍ വീണ്ടും വർധന. ഇന്ന് രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്.ഇതോടെ ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായി. ഉച്ചക്ക് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്.
ഇന്ന് രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. 11,295 രൂപയായിരുന്നു ഗ്രാം വില. 90,360 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 9295 രൂപയായി.
